SignIn
Kerala Kaumudi Online
Thursday, 18 April 2024 6.19 PM IST

ഹൃദയം നിറച്ച് ഇശലിരമ്പം

nilamazha
നിലാമഴ മാപ്പിളപ്പാട്ട് എച്ച്.എസ്.എസ്

ചായ്യോത്ത്: ഇശൽ പ്രേമി കളുടെ ഹൃദയം നിറച്ച് കലോത്സവ വേദിയിലെ മാപ്പിളപ്പാട്ട് മത്സരം. മക്കം ഫത്തഹിലെ മക്കാ നഗരം മതിൽ ദിക്കമേ തിരൂ..... എന്ന ഗാനം ആലപിച്ച ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നിലാമഴ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സ്വദേശി അബ്ദുൽ ഖാദറാണ് സംഗീതം നൽകി പരിശീലിപ്പിച്ചത്. യുപി തലം മുതൽ നിലാമഴ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി വരുന്നുണ്ട്. പയ്യന്നൂർ ലീഗൽ മെട്രോളജി ഇൻസ്പെക്ടറിംഗ് അസിസ്റ്റന്റ് ഇ.വി.ഹരിദാസിന്റെയും പിലിക്കോട് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സുമയുടെയുടെയും മകളാണ്. യു.പി.വിഭാഗം മാപ്പിളപ്പാട്ടിൽ കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കെ.ശിവഗംഗ എ.ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.മോയിൻക്കുട്ടി വൈദ്യരുടെ ബെളിപ്പെട്ട സമയം... എന്ന ഗാനമാണ് ആലപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CHAYYOTTH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.