തിരുവനന്തപുരം: മലയാള സാഹിത്യത്തിലും സാംസ്കാരിക രംഗത്തും അതുല്യമായ സംഭാവനകൾ നൽകിയ പ്രതിഭകളിൽ ഒരാളാണ് മഹാകവി ഉള്ളൂരെന്ന് മന്ത്രി വി.എൻ.വാസവൻ. ഉള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ 2022ലെ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരം കവി അസീം താന്നിമൂടിന് നൽകുകയായിരുന്നു അദ്ദേഹം.വിദ്യാർത്ഥികൾക്കായി ബാങ്ക് നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം നൽകി.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് പ്രൊഫ.വി.എൻ.മുരളി, ഭരണ സമിതി അംഗങ്ങളായ കെ.ശ്രീകണ്ഠൻ, വി. സുരേന്ദ്രൻ, ജി.എസ്. രശ്മി, വൈസ് പ്രസിഡന്റ് എൽ.എസ്. സാജു, ജോയിന്റ് രജിസ്ട്രാർ ജനറൽ ഇ. നിസാമുദ്ദീൻ, ഡെപ്യൂട്ടി രജിസ്ട്രാർ എ.ഷെരീഫ്,അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സുരേഷ് കുമാർ, സെക്രട്ടറി ഇൻ ചാർജ് ഐ.സ്നേഹലത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |