കോഴിക്കോട്: ബേപ്പൂരിലെ വിവിധ കാവുകളുടെ ഭാരവാഹികളുടെ യോഗം ബേപ്പൂർ പയ്യാനക്കൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ചേർന്നു. തളിയാടത്ത് ഇമ്പിച്ചൂട്ടി അദ്ധ്യക്ഷതവഹിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരികളായി തളിയാടത്ത് ഇമ്പിച്ചുട്ടി, കുന്നം തിരുത്തി ഷണ്മുഖൻ, മൊക്കത്ത് വിശ്വനാഥൻ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. പയ്യാനക്കൽ ശശിധരൻ( പ്രസിഡന്റ്) സുനിൽ പയ്യേരി ( സെക്രട്ടറി) ബാബു പൂക്കോട്ട് ( ഖജാൻജി) ചന്ദ്രൻ തുലാത്തിൽ( വൈസ് പ്രസിഡന്റ് ) സുനിൽകുമാർ വെള്ളപ്പാലി ( ജോയിൻ സെക്രട്ടറി ) 21 അംഗ കമ്മിറ്റി രൂപീകരിച്ചു. ഷൈജു പിന്നാണത്ത്, ജ്യോതിഷ് ബാബു ഭഗവതി കണ്ടി, പ്രജീഷ് തോട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു. സുനിൽ പയ്യേരി സ്വാഗതവും സുനിൽകുമാർ വെള്ളപ്പാലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |