തിരുവനന്തപുരം: സ്‌കോൾ കേരളയിൽ ഹയർ സെക്കൻഡറി കോഴ്സ് പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ കേന്ദ്രങ്ങളിൽ വിജ്ഞാപനപ്രകാരമുള്ള ഒന്നാം വർഷ പരീക്ഷാഫീസ് അടയ്ക്കണം. വിദ്യാർഥികൾക്ക് നേരത്തെ അനുവദിച്ച യൂസർനെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്‌തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോർഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും വാങ്ങണം. ഫോൺ: 04712342950, 2342271