SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.57 AM IST

മോഷ്ടിച്ച ബൈക്കിലെത്തി വൃദ്ധയുടെ സ്വർണമാല പൊട്ടിച്ചവർ പിടിയിൽ

crime

കഴക്കൂട്ടം:ബൈക്ക് മോഷ്ടിച്ച് ഒരു മണിക്കൂറിനകം വൃദ്ധയുടെ സ്വർണമാലയും പൊട്ടിച്ചു കടന്ന കുപ്രസിദ്ധ കുറ്റവാളികളെ പൊലീസ് അറസ്റ്റു ചെയ്തു. വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി(28), സഞ്ചു (27) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ജംഗ്ഷന് സമീപം നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ ബൈക്ക് രണ്ടംഗ സംഘം മോഷ്ടിച്ചത്. തുടർന്ന് തുമ്പ സ്റ്റേഷൻ പരിധിയിലെ റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധയുടെ സ്വർണമാലയും ഇവർ കവർന്നു. സി.സി ടിവി കാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. സമാന രീതിയിൽ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. പേട്ട, വഞ്ചിയൂർ, വലിയതുറ, തമ്പാനൂർ, ഫോർട്ട് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതികളാണിവർ. ഒന്നാം പ്രതിയായ അനൂപ് ആന്റണി മുൻപ് രണ്ടു തവണ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ കസ്റ്റഡിയിൽ വാങ്ങി മോഷണം പോയ ബൈക്കും സ്വർണമാലയും കണ്ടെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.