തിരുവനന്തപുരം: 64ാമത് സംസ്ഥാന സ്‌കൂൾ കായികമേള മൂന്നുമുതൽ ആറുവരെ തിരുവനന്തപുരത്ത് നടക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. മൂന്നിന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ ദീപശിഖ തെളിക്കും. പകലും രാത്രിയുമായാണ് മത്സരങ്ങൾ. 2,737 കായികതാരങ്ങൾ പങ്കെടുക്കും.