തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നിർമ്മാണജോലിയുമായി ബന്ധപ്പെട്ട് ഇന്നുമുതൽ 12വരെ ഏർപ്പെടുത്തിയ ട്രെയിൻ ഗതാഗത നിയന്ത്രണത്തിൽ രണ്ടുമാറ്റങ്ങൾ കൂടി വരുത്തിയതായി റെയിൽവേ അറിയിച്ചു. ഇതനുസരിച്ച് തിരുവനന്തപുരത്ത് അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്ന ബംഗുളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ഐലണ്ട് എക്സ്‌പ്രസ് ഡിസംബർ പത്തിന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ബംഗുളൂരുവിലേക്കുള്ള മടക്ക സർവീസ് കൊല്ലത്ത് നിന്നായിരിക്കും. ഡിസംബർ 8ന് കൊച്ചുവേളിയിൽ നിന്നുള്ള കോർബ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ഒന്നരമണിക്കൂർ വൈകി രാവിലെ 7.45നായിരിക്കും പുറപ്പെടുക.