ന്യൂഡൽഹി: ശബരിമല സീസൺ കണക്കിലെടുത്ത് ദക്ഷിണ-മദ്ധ്യ റെയിൽവേയും പൂർവ്വതീര റെയിൽവേയും പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് പാസഞ്ചർ അമെനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അറിയിച്ചു. ദക്ഷിണ മദ്ധ്യ റെയിൽവേ 5 ട്രെയിനുകൾ പ്രഖ്യാപിച്ചു. പൂർവ്വതീര റെയിൽവേ വിശാഖപട്ടണത്തിനും കൊല്ലത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കും. ട്രെയിനുകളുടെ റിസർവ്വേഷൻ തുടങ്ങി.
നന്ദേഡ്-കൊല്ലം ജംഗ്ഷൻ പ്രതിവാര സ്പെഷ്യൽ ട്രെയിൻ(07135) ഡിസംബർ 1, 8, 22 , ജനുവരി 5 തീയതികളിൽ രാത്രി 11.45-ന് നന്ദേഡിൽ നിന്ന് പുറപ്പെട്ട് സെക്കന്തരാബാദ്, കടപ്പ, കാട്പാടി വഴി ശനിയാഴ്ച ഉച്ചയ്ക്ക് 12.55-ന് കൊല്ലം ജംഗ്ഷനിലെത്തും. പാലക്കാട് , തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
നന്ദേഡ്-കൊല്ലം സ്പെഷ്യൽ ട്രെയിൻ (07137/07138) ഡിസംബർ 29ന് വ്യാഴാഴ്ച പുറപ്പെടും. ഈ ട്രെയിൻ ഡിസംബർ 31ന് കൊല്ലത്തുനിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തിരികെ നന്ദേഡിലേക്ക് പോകും.
അദിലാബാദ്-കൊല്ലം ജംഗ്ഷൻ സ്പെഷ്യൽ ട്രെയിൻ(07139) ഡിസംബർ 15-ന് 21.30-ന് അദിലാബാദിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച 12.55-ന് കൊല്ലം ജംഗ്ഷനിലെത്തും. കൊല്ലം-നിസാമാബാദ് സ്പെഷ്യൽ(07140) ഡിസംബർ 17ന് തിരിച്ചു സർവീസ് നടത്തും.
നർസപൂർ-കോട്ടയം സ്പെഷ്യൽ ട്രെയിൻ (07143): ഡിസംബർ 22ന്.
(07144) ഡിസംബർ 24ന് രാവിലെ 9.30ന് മടക്കം.
ഔറംഗബാദ്-കൊല്ലം പ്രത്യേക ട്രെയിൻ(07141) ജനുവരി 12 മുതൽ. നിസാമാബാദ്, സെക്കന്തരാബാദ്, റായ്ച്ചൂർ, കടപ്പ, കാട്പാടി, സേലം, കോയമ്പത്തൂർ വഴി 14ന് കൊല്ലത്തെത്തും.
കൊല്ലം-സെക്കന്തരാബാദ് ട്രെയിൻ(07142) ജനുവരി 14 ശനിയാഴ്ച ഉച്ചയ്ക്ക് 3മണിക്ക് പുറപ്പെടും.
വിശാഖപട്ടണം-കൊല്ലം ജംഗ്ഷൻ പ്രതിവാര സ്പെഷ്യൽ ട്രെയിൻ(08567) ഡിസംബർ 4, 11, 18, 25, ജനുവരി 1, 8, 15 തീയതികളിൽ ഞായറാഴ്ച രാവിലെ 7.20-ന് വിശാഖപട്ടണത്തു നിന്ന് പുറപ്പെടും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കൊല്ലം-വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ(08568) ഡിസംബർ 5,12,19,26, ജനുവരി 2, 9,16 തീയതികളിൽ മടക്ക സർവീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |