തിരുവനന്തപുരം: എല്ലാ ഇ.എസ്.ഐ ആശുപത്രികളിലും ഐ.സി.യു ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പേരൂർക്കട, വടവാതൂർ, എറണാകുളം, ആലപ്പുഴ, ഒളരിക്കര, ഫറോക്ക് ഇ.എസ്.ഐ ആശുപത്രികളിൽ ഐ.സി.യു യൂണിറ്റുകളുടെ ഉദ്ഘാടനം പേരൂർക്കടയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇ.എസ്.ഐ ആശുപത്രികളിൽ വേണ്ടത്ര ജീവനക്കാരില്ലെന്ന പരാതികളുണ്ട്. പുതിയ വകുപ്പുകൾ ഇ.എസ്.ഐ സംവിധാനത്തോട് കൂട്ടിച്ചേർക്കുമ്പോൾ രോഗികളുടെ എണ്ണം കൂടാം. ഇതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ സജീവ പരിഗണനയിലാണ്.