മലപ്പുറം: ലിങ്ക് പൂക്കാട്ടിരി റെയിൽവേ സ്റ്റേഷൻ റോഡിൽ വലിയകുന്ന് മുതൽ മേച്ചേരിപറമ്പ് വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. വാഹന ഗതാഗതത്തിനായി വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് ഉപയോഗപ്പെടുത്തണം. ഒതുക്കുങ്ങൽ ചെറുകുന്ന് അരിച്ചോൾ ആനോൾ റോഡിൽ മേലെകുളമ്പിൽ ഓവുപാലം പുതുക്കി പണിയുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |