മലപ്പുറം: മുസ്ലീം സർവീസസ് സൊസൈറ്റി പൊന്നാനി യൂണിറ്റിന്റെ കീഴിലുള്ള ഹോപ്പ് എം.എസ്.എസ് സ്പെഷ്യൽ സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികം ഡിസംബർ 3 ,4 തീയതികളിൽ പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടക്കും. മൂന്നിന് അഖില കേരള ഖുർആൻ പാരായണ ഹിഫ്ള് മത്സരം. നാലിന് രാവിലെ 10ന് തൃശൂർ ബെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയർമാൻ അസ്മൽ റാസ വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്യും .സ്കൂൾ കോമ്പൗണ്ടിൽ സജ്ജമാക്കിയിട്ടുള്ള മൾട്ടി തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനവും നടക്കും. ചടങ്ങിൽ എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ ഹാജി അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |