തൃശൂർ : ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആധാരം എഴുത്തുകാർ തൃശൂർ സബ് രജിസ്റ്റർ ഓഫീസിന് മുന്നിൽ ധർണ നടത്തി. കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോർപ്പറേഷൻ കൗൺസിലർമാരായ റെജി ജോയ്, ഷീബ ബാബു, സാറാമ്മ റോബ്സൺ, ലീല വർഗ്ഗീസ്, മേഴ്സി അജി, സുനിൽരാജ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് , ആധാരം എഴുത്ത് ജില്ലാ സെക്രട്ടറി ബാലൻ, തോമസ് വടക്കൻ, കെ.എൽ അലക്സ്, ഭാനുപ്രകാശ്, സിനീഷ് പുന്നക്കുഴി, വിത്സൺ സാമ്പ്രിക്കൽ, ജോസ് കൂനംപ്ലാക്കൽ, സെക്രട്ടറി കെ.എൽ സിംസൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |