SignIn
Kerala Kaumudi Online
Thursday, 25 April 2024 3.07 PM IST

കായിക കുതിപ്പിന് പട്ടിക്കാട് സ്റ്റേഡിയം, നിർമ്മാണോദ്ഘാടനം രണ്ടിന്

1

തൃശൂർ: കായിക കുതിപ്പിന് വഴിയൊരുക്കി, പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ അധീനതയിലുള്ള സ്ഥലത്ത് കായിക വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേഡിയം നിർമ്മാണത്തിന് ടെൻഡർ നടപടി പൂർത്തിയായി. നിർമ്മാണോദ്ഘാടനം ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് കായികമന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. കായിക വകുപ്പിന്റെ മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ഇലവൻസ് മഡ് ഫുട്ബാൾ കോർട്ട്, ഓപ്പൺ ജിം, ഓഫീസ് ബിൽഡിംഗ്, ടോയിലറ്റ് ആൻഡ് ചേഞ്ചിംഗ് റൂം എന്നിവ ഒരുക്കും. സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. ഒരു പഞ്ചായത്തിൽ ഒരു കളിക്കളമെങ്കിലും വികസിപ്പിച്ച് കായിക ക്ഷമത ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമാണ് കളിക്കളം നിർമ്മാണം. റവന്യൂമന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മുഖ്യപ്രഭാഷണം നടത്തും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, പി.പി രവീന്ദ്രൻ, ടി.വി മദന മോഹനൻ, എസ്.പ്രേംകൃഷ്ണൻ, കെ.ആർ സാംബശിവൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, PATTIKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.