കൊല്ലം: നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന കേസിൽ മന്ത്രവാദിയുടെ സഹായി കണ്ണങ്കോട് പള്ളിക്കുന്നിൽ ചരുവിള പുത്തൻവീട്ടിൽ സിദ്ദിഖിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതി മന്ത്രവാദി അബ്ദുൽ ജബ്ബാറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിദ്ദിക്കിനെതിരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. കേസിലെ മറ്റ് പ്രതികളായ പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് ഷാലു സത്യബാബു, ഇയാളുടെ സഹോദരി ശ്രുതി എന്നിവർക്ക് കോടതി നേരത്തെ ജാമ്യം
അനുവദിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസം ചടയമംഗലം പൊലീസിന് മുന്നിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |