SignIn
Kerala Kaumudi Online
Friday, 19 April 2024 1.50 AM IST

ജർമ്മനി നിൽക്കണോ പോകണോ ? ജപ്പാനും സ്പെയ്നും തീരുമാനിക്കും

germany

ദോഹ : ലോകകപ്പ് ഗ്രൂപ്പ് ജിയിലെ നിർണായക പോരാട്ടങ്ങളിൽ ഇന്ന് ജർമ്മനി കോസ്റ്റാറിക്കയെയും സ്പെയ്ൻ ജപ്പാനെയും നേരി‌ടുമ്പോൾ പ്രീ ക്വാർട്ടറിലേക്ക് ആരൊക്കെ എത്തും എന്നതിലെ ആശങ്ക ആവേശമായി മാറും.എന്തുവേണമെങ്കിലും സംഭവിക്കാം,ആരുവേണമെങ്കിലും പുറത്താവാം എന്ന സ്ഥിതിയാണ് ഇ ഗ്രൂപ്പിൽ .ആദ്യമത്സരത്തിൽ ജപ്പാനാോട് തോറ്റതാണ് ജർമ്മനിക്ക് തിരിച്ചടിയായത്.രണ്ടാം മത്സരത്തിൽ ജർമ്മനിയോട് സമനില വഴങ്ങിയെങ്കിലും ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെ 7-0ത്തിന് തോൽപ്പിച്ചത് സ്പെയ്നിന് മുൻതൂക്കം നൽകുന്നു.

രണ്ട് മത്സരങ്ങളിൽ ഒരു വിജയവും ഒരു സമനിലയുമായി സ്പെയ്ൻ നാലുപോയിന്റുമായി മുന്നിൽ. ഒാരോ ജയവും തോൽവിയുമായി ജപ്പാനും കോസ്റ്റാറിക്കയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ജർമ്മനി ഒരു പോയിന്റുമായി നാലാമത്. ജയത്തിൽ കുറഞ്ഞതൊന്നും ജർമ്മനിയെ മുന്നോട്ടുകടത്തി വി‌ടില്ല.

ഇന്ന് ജർമ്മനി കോസ്റ്റാറിക്കയെ തോൽപ്പിക്കുകയും സ്പെയ്ൻ ജപ്പാനെ തോൽപ്പിക്കുകയും ചെയ്താൽ ജപ്പാനും സ്പെയ്നും പ്രീ ക്വാർട്ടറിൽ.

ജപ്പാനാണ് ജയിക്കുന്നതെങ്കിൽ ജർമ്മനിക്ക് ആപ്പാവും. ജർമ്മനിയും കൂടി വെറുതെ ജയിച്ചാൽ പോര ഇപ്പോൾ സ്പെയ്നുള്ള ഏഴു ഗോളുകളുടെ മാർജിൻ മറികടക്കുന്ന രീതിയിലായാലേ പ്രീ ക്വാർട്ടറിന്റെ വാതിൽ തുറക്കൂ.

സ്പെയ്നും ജപ്പാനും സമനിലയിലാവുകയാണെങ്കിൽ ജർമ്മനിക്ക് രണ്ടു ഗോളുകളുടെയെങ്കിലും വ്യത്യാസത്തിൽ കോസ്റ്റാറിക്കയെ തോൽപ്പിച്ച് ജപ്പാനെ മറികടന്ന് സ്പെയ്നൊപ്പം മുന്നേറാം.

കോസ്റ്റാറിക്കയാണ് ഇന്ന് ജയിക്കുന്നതെങ്കിൽ ജപ്പാനെ ഗോൾ മാർജിനിൽ മറികടന്നാൽ അവർക്കും സാദ്ധ്യതയുണ്ട്.

ഇന്നത്തെ മത്സരങ്ങൾ

ക്രൊയേഷ്യ Vs ബെൽജിയം

കാനഡ Vs മൊറോക്കോ

രാത്രി 8.30 മുതൽ

ജപ്പാൻ Vs സ്പെയ്ൻ

ജർമ്മനി Vs കോസ്റ്റാറിക്ക

രാത്രി 12.30 മുതൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GERMANY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.