SignIn
Kerala Kaumudi Online
Friday, 27 January 2023 4.38 AM IST

കുമരകത്ത് കായൽ മാത്രമല്ല പലതുമുണ്ട് കാണാൻ, 650 രൂപയ‌്‌ക്ക് അടിച്ചുപൊളിക്കാൻ പറ്റുന്ന സർക്കാരിന്റെ പദ്ധതി

kumarakom

കോട്ടയം. പടിഞ്ഞാറൻ മേഖലയുടെ സൗന്ദര്യം ആസ്വദിക്കാനും സംസ്‌കാരം അടുത്തറിയാനും പുതിയ പദ്ധതിയുമായി ഉത്തരവാദിത്വ ടൂറിസം മിഷൻ. കുമരകം മുതലുള്ള പടിഞ്ഞാറൻ മേഖലയെ വിനോദസഞ്ചാരികൾക്ക് ആഴത്തിൽ മനസിലാക്കിക്കൊടുക്കും വിധമാണ് പാക്കേജുകൾ. അയ്മനം, കുമരകം പഞ്ചായത്തുകളിൽ കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കുന്നതിനായി ഹോട്ടലുകളും റിസോർട്ടുകളും ടൂർ ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് പ്രവർത്തനവും ആരംഭിച്ചു.

കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളുമായി സഹകരിച്ച് ഗ്രാമീണ ടൂറിസം പാക്കേജുകൾക്കാണ് പ്രാധാന്യം നൽകുന്നത്. ഹോട്ടലിലും റിസോർട്ടിലും എത്തുന്ന വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവരെ പാക്കേജിന്റെ ഭാഗമാക്കും. വേൾഡ് ട്രാവൽ മാർക്കറ്റ് അഡ്വൈസറും ഐ.സി.ആർ.ടി സ്ഥാപകനുമായ ഡോ.ഹാരൾഡ് ഗുഡ്‌വിൻ കുമരകത്ത് എത്തി വിനോദ സഞ്ചാര മേഖലയിലെ പുരോഗതിയും പുത്തൻ പ്രവണതകളും വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പടിഞ്ഞാറൻ ടൂറിസം കായൽ യാത്രയിലൊതുക്കാതെ ഗ്രാമത്തെ അറിയാനുള്ള പദ്ധതി ഒരുക്കിയത്.

ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജാണ് ഒരുക്കുന്നത്. ഇതിന് പുറമേ കഥകളി, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയും സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കും. ഗ്രാമീണ ടൂറിസം കുമരകം, അയ്മനം കാർഷിക മേഖലയെ കാർഷിക ടൂറിസം ഹബ്ബാക്കി മാറ്റും. നാടൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കൾചറൽ സെന്റർ സ്ഥാപിക്കും.

സ്ട്രീറ്റ് പദ്ധതി

പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകുന്നതാണു പദ്ധതി. അയ്മനം മാഞ്ചിറയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രീൻ, കൾചറൽ, ഫുഡ് , ടൂറിസം, അഗ്രി ടൂറിസം, വാട്ടർ, ആർട്ട് തുടങ്ങിയ സ്ട്രീറ്റുകൾ നിലവിൽ വരും.

ഫാം ടൂറിസം ഫാം

ടൂറിസവും ഹോംസ്റ്റഡ് ഫാമിംഗും പ്രോത്സാഹിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കും.

പുരാതന ക്ഷേത്രം

പുരാതന ക്ഷേത്രങ്ങൾ, മനകൾ എന്നിവ സഞ്ചാരികളെ കാണിക്കും.

യാത്രാ നിരക്ക്

രണ്ടു പേർ മാത്രമെങ്കിൽ 3,000 രൂപ.

3 - 5 പേർ വരെയെങ്കിൽ ഒരാൾക്ക് 1000.

5 - 10പേർ വരെയെങ്കിൽ 900 രൂപ വീതം.

10-20 വരെയെങ്കിൽ ഒരാൾക്ക് 750 രൂപ.

20ൽ കൂടുതൽ പേരുണ്ടെങ്കിൽ 650 രൂപ

ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഭഗത് സിംഗ് പറയുന്നു.

''ട്രാവൽ ഏജൻസികളിൽ നിന്ന് ബുക്കിംഗുകൾ ലഭിച്ചു തുടങ്ങി. ഡിസംബറിൽ പദ്ധതി ആരംഭിക്കും. സഞ്ചാരികളെ വള്ളത്തിലും ബോട്ടിലുമായി കൈത്തോടുകളിലൂടെ ഉൾഗ്രാമക്കാഴ്ചകൾ കാണിക്കും. വാഴയിലയിൽ പൊതിഞ്ഞ ഊണ് ഉൾപ്പെടെ നൽകും''.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KUMARAKOM, TOURISM PROMOTION COUNCIL, KUMARAKOM TOURISM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.