SignIn
Kerala Kaumudi Online
Friday, 19 April 2024 6.03 AM IST

'വിവാഹ ദിവസം പോലും വെറുതേ വിട്ടില്ല, എന്റെ കാര്യത്തിൽ മറ്റുള്ളവർ ആശങ്കപ്പെടേണ്ടതില്ല'; പ്രതികരണവുമായി മഞ്ജിമ

manjima

കഴിഞ്ഞ ദിവസമാണ് നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായത്. ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് മഞ്ജിമയുടെ സിംപിൾ വെഡ്ഡിംഗ് ലുക്കിനെ കുറിച്ച് കമന്റ് ചെയ്തത്. എന്നാൽ ഇതോടൊപ്പം വലിയ തോതിലുള്ള ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നു. ഇപ്പോഴിതാ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഞ്ജിമ.

'എന്റെ ശരീരത്തെ പറ്റി മറ്റുള്ളവരെന്തിനാണ് വ്യാകുലപ്പെടുന്നതെന്ന് മനസിലാകുന്നില്ല. വിവാഹ ദിവസം പോലും ബോഡിഷെയിമിംഗ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തിൽ ഞാൻ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാൽ എനിക്കതിന് സാധിക്കും. എന്റെ ജോലിയുടെ ഭാഗമായി ശരീരഭാരം കുറയ്ക്കേണ്ടി വന്നാൽ അത് തീർച്ചയായും ചെയ്യും. ഇതെല്ലാം എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവർ അതോർത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല. '- മഞ്ജിമ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANJIMA MOHAN, ACTRESS MANJIMA MOHAN, MANJIMA MOHAN WEDDING, MANJIMA MOHAN WEDDING IMAGES, BODY SHAMING, MANJIMA MOHAN BODY SHAMING, MANJIMA GAUTHAM KARTHIK WEDDING, GAUTHAM KARTHIK
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.