പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തി. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'തന്നെ തന്നെ പൊന്നിൽ തന്നെ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ദീപ്തി സതിയും ഗാനത്തിന് ചുവട് വയ്ക്കുന്നുണ്ട്.
രാജേഷ് മുരുകേശൻ സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയാണ്. വിജയ് യേശുദാസും രാജേഷ് മുരുകേശനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇപ്പോൾ ട്രെന്റിംഗിൾ ഒന്നാം സ്ഥാനത്താണ്. ദിനേഷ് കുമാറിന്റെ കൊറിയോ ഗ്രാഫിയിൽ വാസന്തിയാണ് ആസോസിയേറ്റ് കൊറിയോഗ്രഫറായി എത്തിയിരിക്കുന്നത്.
ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.