വിവാഹ ദിവസം പോലും തനിക്ക് ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നുവെന്ന് മഞ്ജിമ മോഹൻ. മറ്റുള്ളവർ തന്റെ ശരീരത്തെപ്പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് മനസിലാവില്ല. എന്റെ ശരീരത്തിൽ ഞാൻ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാൽ എനിക്ക് അത് സാധിക്കും. എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്ക്കേണ്ടിവന്നാൽ ഞാൻ അത് ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവർ അതോർത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് മഞ്ജിമ പറഞ്ഞു. കഴിഞ്ഞദിവസമാണ് മഞ്ജിമയും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായത്. സമൂഹ മാദ്ധ്യമങ്ങളിൽ മഞ്ജിമ പങ്കുവച്ച വിവാഹ ചിത്രങ്ങൾക്കു താഴെ ബോഡി ഷെയ്മിംഗ് ആക്ഷേപങ്ങൾ നേരിടേണ്ടിവന്നതിനെ തുടർന്നാണ് താരത്തിന്റെ പ്രതികരണം.