അക്ഷയ് കുമാർ ചിത്രത്തിൽ അമല പോൾ. അമല അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം കജോൾ ആണ് നിർമിക്കുന്നത്.അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.മുംബയ് യിൽ അജയ് ദേവ് ഗൺ ചിത്രം ഭോലയിൽ അഭിനയിച്ചു വരികയാണ് അമല. കാർത്തിയുടെ തമിഴ് ചിത്രം കൈതിയുടെ റീമേക്കാണ് അമലയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ഭോല. ചിത്രത്തിലെ നായകനും സംവിധായകനും അജയ് ദേവ് ഗണാണ്. തബു ആണ് ഭോലയിൽ മറ്റൊരു പ്രധാന താരം. ടീ സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, , ഡ്രീം വാരിയേഴ്സ് പിക് ചേഴ്സ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ഭോല അജയ് ദേവ് ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ്. മലയാളത്തിൽ ദ് ടീച്ചർ ആണ് അമലയുടെ പുതിയ റിലീസ്. ദേവിക എന്ന ശക്തമായ കഥാപാത്രത്തെയാണ് വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല അവതരിപ്പിക്കുന്നത്.അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിൽ നായികയായി അമല എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അമല. മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ, പൃഥ്വിരാജ് - ബ്ളസി ചിത്രം ആടുജീവിതം എന്നീ സിനിമകളും ഒരുങ്ങുന്നു.മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും നായികയായി അമല ആദ്യമാണ് . തമിഴിൽ കടാവർ ആണ് അവസാനം പുറത്തിറങ്ങിയ അമല ചിത്രം.അമല നിർമാതാവിന്റെ കുപ്പായം ആദ്യമായി അണിഞ്ഞ ചിത്രവും.