ആര്യനാട്:സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന ആധാരമെഴുത്ത് തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു.തൊഴിൽ നിഷേധത്തിനെതിരെ ആധാരം എഴുത്ത് തൊഴിലാളികൾആര്യനാട്ട് നടത്തിയ പണിമുടക്ക് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മീനാങ്കൽ കുമാർ.
സത്യശീലൻ അദ്ധ്യക്ഷത വഹിച്ചു.ഓമന അമ്മ,വിവിധ രാഷ്ട്രീയ - ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു.