SignIn
Kerala Kaumudi Online
Friday, 19 April 2024 10.18 PM IST

കല്യാൺ സിൽക്‌സിൽ ത്രീ ഇൻ വൺ കോംബോ ഓഫർ

kalyan-silks

തൃശൂർ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സിന്റെ കേരളത്തിലെ ഷോറൂമുകളിൽ ആകർഷക കോംബോ ഓഫറിന് തുടക്കമായി. ഒന്നിന്റെ വിലയിൽ മൂന്ന് വസ്ത്രശ്രേണികൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുമാസം നീളുന്ന ത്രീ ഇൻ വൺ കോംബോ ഓഫറിലുള്ളത്.
തനിഷ്‌ക് സാരി, ധോക്കസാരി, 5ജി സാരി, ഗ്ലിമർസാരി, നോറസാരി, കസിയസാരി എന്നീ ശ്രേണികൾ കോംബോ ഓഫറിന്റെ മുഖ്യ ആകർഷണങ്ങളാണ്. ലേഡീസ് ഫാൻസി ടോപ്‌സ്, കുർത്തീസ്, കോട്ടൺ ചുരിദാർ സെറ്റ്, പലാസോ എന്നിവയും ലേഡീസ്‌വെയർ കളക്‌ഷനുകളിലുണ്ട്. മെൻസ്‌വെയറിൽ ഫോർമൽ ഷർട്ട്‌സ്, കാഷ്വൽ ഷർട്ട്‌സ്, കോളർനെക്ക് ടീ ഷർട്ട്, ജീൻസ്, ട്രൗസേഴ്‌സ് എന്നിവയുടെ 2023ലെ കളക്‌ഷനുകളാണുള്ളത്. കിഡ്‌സ്‌വെയറുകളിലുമുണ്ട് വലിയ കളക്ഷൻ.

ആഴ്ചതോറും പുത്തൻ സ്‌റ്റോക്കുകൾ എത്തുന്നുവെന്നതും കോംബോ ഓഫറിന്റെ പ്രത്യേകതയാണ്. ഒരു കോംബോ ഓഫറിൽ 100ലേറെ കോംബിനേഷനുകളുണ്ട്. കോംബോ ഓഫർ ഇല്ലാതെയും ഉത്‌പന്നങ്ങൾ വാങ്ങാം.

മുൻവർഷങ്ങളിലെപ്പോലെ ഈ ക്രിസ്‌മസ്-പുതുവത്സര സീസണിലും പുത്തൻ ഫാഷൻ തരംഗം സൃഷ്‌ടിക്കാൻ കല്യാൺ സിൽക്‌സ് കോംബോ ഓഫറിന് കഴിയുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KALYAN SILKS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.