തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ജർമ്മൻ സംവിധായകനും നിർമ്മാതാവുമായ വീറ്റ് ഹെൽമർ ജൂറി ചെയർമാനാകും. ഗ്രീക്ക് ചലച്ചിത്രകാരിയായ അഥീന റേച്ചൽ ത്സംഗാ രി,ഉറുഗ്വേൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ അൽവാരോ ബ്രക്നർ,അർജന്റീനിയൻ താരം നഹുവൽ പെരെസ് ബിസ്കയാർട്ട്,2014ലെ കോർട്ട് എന്ന മറാത്തി ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ചൈതന്യ തംഹാനെ എന്നിവരാണ് ജൂറി അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |