ചായ്യോത്ത് : കോലത്തുനാട്ടിലെ തെയ്യംകഥകളിൽ തിളങ്ങിനിൽക്കുന്ന കതിവന്നൂർ വീരന്റെ രംഗവിഷ്ക്കാരം നടത്തിയ ഓലാട്ട് എ.യു.പി സ്കൂളിന് ഡബിൾ വിജയം. യു.പി.വിഭാഗം മലയാളം നാടകത്തിലും സംസ്കൃതം നാടകത്തിലുമാണ് ഇവർ നേടിയത്. ഏഴാം ക്ളാസിലെ കതിവന്നൂർ വീരൻ പാഠഭാഗത്തെ ആസ്പദമാക്കിയാണ് ഇരുനാടകങ്ങളും ഒരുക്കിയത്. സംസ്കൃതത്തിൽ വീരചരിതം എന്ന പേരിൽ അവതരിപ്പിച്ച നാടകത്തിലെ അഭിനയത്തിന് അമൽ ദേവ് അനിൽ മികച്ച നടനായി. പി.എസ്. ദേവാനന്ദ, വി.ശ്യാംജിത്, കെ.ആദിത്യൻ,അമൽദേവ് അനിൽ, പി.വി ആരോമൽ, എം.കെ.അമൃത, ആരതി രതീഷ്, വി.ശ്രീലക്ഷ്മി, എം.വി.നിരഞ്ജന, വൈഗ ദിവാകരൻ എന്നിവർ വേഷമിട്ടു. രതീഷ് അന്നൂർ സംവിധാനം നിർവ്വഹിച്ചു.