അങ്കമാലി: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയും ലിറ്റിൽഫ്ലവർ ആശുപത്രിയും സംയുക്തമായി താലൂക്ക് ആശുപത്രി അങ്കണത്തിൽ എയ്ഡ്സ് ദിനാചരണം നടത്തി. നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റീത്തപോൾ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ബി. ബിന്ദു വിഷയമവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാസ്റ്റിൻ ഡി.പാറയ്ക്കൽ, റോസിലി തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |