കൊച്ചി: ഡോക്ടമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെട്ടാൽ ഒരു മണിക്കൂറിനകം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി. ആരോഗ്യപ്രവർത്തകർക്കു നേരെ മാസത്തിൽ 10 മുതൽ 12 വരെ അതിക്രമങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ട് ആശങ്കാജനകമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് 16നു പരിഗണിക്കാൻ മാറ്റി. ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അന്ന് അറിയിക്കണമെന്നും നിർദ്ദേശിച്ചു. ആരോഗ്യ പ്രവർത്തകർ നിരന്തരം ആക്രമണത്തിനിരയാകുന്നതിന് ഒരു നീതീകരണവുമില്ല.