ന്യൂഡൽഹി:കഴിഞ്ഞ ദിവസം മുതൽ സമൂഹമാദ്ധ്യമങ്ങളിലൂടെ ജഡ്ജിയുടെ വീഡിയോ പ്രചരിപ്പിക്കുന്നത് ഡൽഹി ഹൈക്കോടതി തടഞ്ഞു. ചേംബറിൽ വച്ച് സഹപ്രവർത്തകയോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറുന്നതിന്റെ വീഡിയോ തടയണമെന്നും എല്ലാ ഓൺലൈൻ സാമൂഹ മാദ്ധ്യമ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും ജസ്റ്റിസ് യശ്വന്ത് വർമ്മ കേന്ദ്ര സർക്കാരിനോടു പറഞ്ഞു. ഉചിതമായ നടപടികൾ സ്വീകരിച്ചു എന്ന് ഉറപ്പാക്കണം. ഹർജിക്കാരന്റെ വ്യക്തിത്വം മറച്ചുവയ്ക്കണമെന്നും വിചാരണ ചേംബറിൽ നടത്തണമെന്നുമുള്ള അപേക്ഷയും കോടതി അനുവദിച്ചു. കേസ് ഡിസംബർ 9ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |