ന്യൂഡൽഹി: വിവാഹം കഴിഞ്ഞ ഉടൻ തന്നെ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് സ്റ്രേഷനിലെത്തിയ നവദമ്പതിമാരുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം വധു കവിതയും വരൻ വൈഭവവും സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം നിന്ന് എടുത്ത ഫോട്ടോയാണ് ജനങ്ങൾ ഏറ്രെടുത്തത്. കച്ച് ജില്ലയിലെ ഭുജ് മണ്ഡലത്തിലായിരുന്നു ഇരുവർക്കും വോട്ട്. വിവാഹ വസ്ത്രത്തിൽ തന്നെയെത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയായിരുന്നു.