ദോഹ: സി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സൗദി അറേബ്യക്കെതിരെ 2-1ന് വിജയിച്ചെങ്കിലും അർജന്റീനയോട് തോറ്റ പോളണ്ട് പ്രീക്വാർട്ടറിലേക്ക് കടക്കുന്നത് കണ്ണീരോടെ നോക്കിനിൽക്കേണ്ടി വന്നു മെക്സിക്കോയ്ക്ക്. ഇരു ടീമിനും നാല് പോയിന്റ് വീതമായിരുന്നെങ്കിലും ഗോൾ ശരാശരിയിൽ മെക്സിക്കോ പിന്തള്ളപ്പെടുകയായിരുന്നു. 1978ന് ശേഷം ആദ്യമായാണ് മെക്സിക്കോ ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്താകുന്നത്.ഹെൻറി മാർട്ടിനും ലൂയിസ് ഷാവേസുമാണ് മെക്സിക്കോയ്ക്കായി സ്കോർ ചെയ്തത്. രണ്ടാം പകുതിയുടെ അധിക സമയത്ത് സലേം അൽദസൗരിയാണ് മെകിസിക്കൻ ഇതിഹാസ ഗോളി ഗില്ലർ
മോ ഒച്ചാവയെ മറികടന്ന് സൗദിക്കായി സ്കോർ ചെയ്തത്. ആദ്യ മത്സരത്തിൽ സാക്ഷാഷ ലയണൽ മെസിയുടെ അർജന്റീനയെ 2-1ന് കീഴടക്കി ലോകത്തെയാകെ ഞെട്ടിച്ചാണ് സൗദി അറേബ്യ ഖത്തറിൽ കളി തുടങ്ങിയത്. അർജന്റീനയ്ക്കെതിരായ ജയം പൊതുഅവധി പ്രഖ്യാപിച്ച് സൗദി മുഴുവൻ ആഘോഷിച്ചു. ഏഷ്യയ്ക്കാകെ പ്രചോദനമായ പ്രകടനം പുറത്തെടുത്താണ് സൗദിയുടെ മടക്കം.
മെക്സിക്കോയുടെ ഓർബെലിന പിനേഡയുടെ മുന്നേറ്റം തടയുന്ന സൗദി താരങ്ങൾ