ചെന്നെെ: തിരുവൊട്ടിയൂർ റെയിൽവേ സ്റ്റേഷന്റെ നടപ്പാലത്തിൽ നിന്ന് ചാടുമെന്ന് ഭീഷണിമുഴക്കിയ അന്യസംസ്ഥാന തൊഴിലാളിയെ മദ്യക്കുപ്പി കാണിച്ച് പ്രലോഭിപ്പിച്ച് പൊലീസ് പിടികൂടി. പാലത്തിന്റെ കെെവരിയിൽ കയറി നിന്നായിരുന്നു ഇയാളുടെ ആത്മഹത്യാഭീഷണി. റെയിൽവേ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി മുൻകരുതലെന്ന നിലയിൽ പാലത്തിനു കീഴിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി. ഒരാഴ്ച മുമ്പാണ് ഒഡിഷ സ്വദേശിയായ ഇയാൾ ചെന്നെെയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ താഴെ ഇറക്കാൻ പല വഴികളും നോക്കിയെങ്കിലും കഴിഞ്ഞില്ല. അറ്റകെെ പ്രയോഗമെന്ന നിലയിലാണ് മദ്യക്കുപ്പി കാണിച്ചത്. കുപ്പികണ്ടതോടെ ഇയാളുടെ ശ്രദ്ധ തിരിയുകയും അഗ്നിശമന സേനാംഗങ്ങൾ പിന്നിലൂടെയെത്തി നാട്ടുകാരുടെ സഹായത്തോടെ പിടികൂടി താഴെ ഇറക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |