ബ്രസീൽ നേരത്തേ തന്നെ യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ ജി ഗ്രൂപ്പിൽ നിന്ന് ഒപ്പമാരാകും നോക്കൗട്ടിലേക്ക് കടക്കുക എന്ന് ഇന്നറിയാം. ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്വിറ്റ്‌സർലൻഡിനും കാമറൂണും സെർബിയയ്ക്കും സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് ബ്രസീലും കാമറൂണും തമ്മിലും സ്വിറ്റ്‌സർലൻഡും സെർബിയയും തമ്മിലുമുള്ള അവസാന റൗണ്ട് മത്സരങ്ങൾ. കാമറൂണിനെ കീവടക്കിയതിലൂടെ കിട്ടിയ മൂന്ന് പോയിന്റുമായി ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലൻഡിനാണ് നോക്കൗട്ട് സാധ്യത കൂടുതലുള്ളത്. ഒരു പോയിന്റ് മാത്രമുള്ള കാമറൂണും സെർബിയയും യഥാക്രമം മൂന്ന് നാല് സ്ഥാനങ്ങളിലാണ്. ഇന്ന് സെർബിയയെ കീഴടക്കിയാ സ്വിറ്റ്ർസലൻഡിന് നോക്കൗട്ടിൽ കടക്കാം. സമനിലയോ തോൽവിയോ ആണെങ്കിൽ ബ്രസീൽ - കാമറൂൺ ഫലം അനുസരിച്ചാകും സ്വിറ്റ്ർസർലൻഡിന്റ പ്രതീക്ഷകൾ. സെർബിയക്കും കാമറൂണിനും വിജയിച്ചാൽ മാത്രമേ പ്രീക്വാർട്ടർ സാധ്യതയുള്ളൂ.