SignIn
Kerala Kaumudi Online
Friday, 26 April 2024 2.05 AM IST

രാഹുൽ ഗാന്ധിയ്ക്ക് ഇപ്പോൾ സദ്ദാം ഹുസൈനുമായാണ് സാമ്യം; വിവാദ പരാമർശം ആവർത്തിച്ച് അസാം മുഖ്യമന്ത്രി

rahul-g

ഗുവാഹത്തി: രാഹുൽ ഗാന്ധിയ്ക്ക് ഇപ്പോൾ സദ്ദാം ഹുസൈനുമായാണ് സാമ്യതയുള്ളതെന്ന് ബിജെപി നേതാവും അസാം മുഖ്യമന്ത്രിയുമായ 'ഹിമാന്ത ബിശ്വ ശർമ'. സംസ്ഥാനത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല കൂടിയുള്ള നേതാവായ ബിശ്വ ശർമ, രാഹുൽ ഗാന്ധി താടിയുമായി കാണാൻ സദ്ദാം ഹുസൈനെ പോലെയാണ് എന്ന തന്റെ പഴയ പ്രസ്താവനയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് വീണ്ടും വിവാദ പരാമർശം നടത്തിയത്.

രാഹുൽ ഗാന്ധി കാഴ്ചയിൽ സുന്ദരനാണ് പക്ഷേ ഇപ്പോൾ രണ്ട് പേരുടെയുംഫോട്ടോ നിങ്ങൾ താരതമ്യം (സദ്ദാം ഹുസൈനുമായി) ചെയ്ത് നോക്കു അദ്ദേഹം തുടർന്നു. രാഹുൽ ഗാന്ധിയും സദ്ദാം ഹുസൈനുമായുള്ള സാമ്യതയെക്കുറിച്ച കഴിഞ്ഞ മാസമായിരുന്നു അസാം മുഖ്യമന്ത്രി ആദ്യമായി പരാമർശം നടത്തിയത്. വിവാദമായ പരാമർശത്തിന് പിന്നാലെ കോൺഗ്രസ് ഹിമാന്ത ബിശ്വ ശർമയ്ക്കെതിരെ പരിഹാസ രൂപേണ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധി സർദാർ വല്ലാഭായി പട്ടേലിനെയോ, ഗാന്ധിജിയോ പോലെയോ പ്രത്യക്ഷപ്പെട്ടാൽ കൂടുതൽ നന്നായിരിക്കും എന്നായിരുന്നു അന്ന് ബിശ്വ ശർമ പ്രതികരിച്ചത്. പുതിയ പരമാർശത്തിന് ശേഷവും താൻ രാഹുൽ ഗാന്ധി താടി ഒഴിവാക്കാനായി മാത്രമേ ഉപദേശിച്ചിട്ടുള്ളു എന്നും അങ്ങനെ ചെയ്താൽ അദ്ദേഹം ജവഹർലാൽ നെഹ്റുവിനെ പോലെയാകും കാണാനുണ്ടാവുക എന്ന വിശദീകരണവും ബിജെപി നേതാവ് നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL, GANDHI, BJP, SADDAM, HUSAIN, CONGRESS, CONTROVERSY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.