മോസ്കോ : റഷ്യ വിരുദ്ധ സഖ്യത്തിലേക്ക് ഇന്ത്യയെ വലിച്ചിഴയ്ക്കാൻ നാറ്റോ ശ്രമിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവ്. റഷ്യയെ ബാധിക്കുന്ന തരത്തിൽ ചൈനയ്ക്ക് സമീപം പിരിമുറുക്കങ്ങൾ സൃഷ്ടിക്കാനും നാറ്റോ ശ്രമിക്കുന്നതായി ലവ്റൊവ് ആരോപിച്ചു. ദക്ഷിണ ചൈന കടലിൽ യുക്രെയിനിൽ ചെയ്ത പോലെ നാറ്റോ ഇപ്പോൾ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ലവ്റൊവ് കുറ്റപ്പെടുത്തി.