ലണ്ടൻ : ഇംഗ്ലീഷ് ഗായികയും ഗാനരചയിതാവുമായ ക്രിസ്റ്റീൻ മക്വീ ( 79 ) അന്തരിച്ചു. ഇംഗ്ലണ്ടിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടീഷ് - അമേരിക്കൻ റോക്ക് ബാൻഡായ ' ഫ്ലീറ്റ്വുഡ് മാകി"ലൂടെയാണ് ക്രിസ്റ്റീൻ പ്രശസ്തയായത്. 70കളിലും 80കളിലും റോക്ക് ലോകത്ത് തരംഗമായിരുന്ന ഫ്ലീറ്റ്വുഡ് മാകിന്റെ ലിറ്റിൽ ലൈസ്, എവരിവെയർ, സോംഗ് ബേഡ് തുടങ്ങിയ ഗാനങ്ങൾ എഴുതിയത് ക്രിസ്റ്റീനാണ്. ഫ്ലീറ്റ്വുഡ് മാകിലെ അംഗമായിരുന്ന ജോൺ മക്വീ ക്രിസ്റ്റീന്റെ മുൻ ഭർത്താവാണ്. 1968ൽ വിവാഹിതരായ ഇരുവരും 1976ൽ വേർപിരിഞ്ഞു. ക്രിസ്റ്റീൻ പിന്നീട് പോർച്ചുഗീസ് കീബോർഡിസ്റ്റായ എഡി ക്വിൻറ്റെലയെ വിവാഹം ചെയ്തെങ്കിലും 2003ൽ വേർപിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |