SignIn
Kerala Kaumudi Online
Friday, 19 April 2024 1.25 PM IST

നെറ്റ്‌ഫ്ളിക്‌സ് സബ്സ്‌ക്രിപ്‌ഷൻ പുതുക്കാൻ ആവശ്യപ്പെട്ട് സന്ദേശം; ലിങ്ക് തുറന്ന വൃദ്ധന് നഷ്‌ടമായത് ഒരു ലക്ഷത്തിലധികം രൂപ

netflix

മുംബയ്: സൈബർ കുറ്റവാളികൾക്ക് പണം തട്ടുന്നതിന് വിവിധ രീതികളുണ്ടെന്ന് നിരന്തരം വാർത്തകൾ വരാറുണ്ട്. ഒടിപി നമ്പരിന്റെ പേരിലോ കാർഡിന്റെ പേരിലോ ഒക്കെയാണ് സാധാരണ പണം തട്ടിയെടുക്കാറ്. എന്നാലിതാ പുതിയ തട്ടിപ്പുവിദ്യയുമായി സൈബർ തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുകയാണ്. മുംബയ് സ്വദേശിയായ 75കാരന് ഇത്തരത്തിൽ നഷ്‌ടമായത് ഒരുലക്ഷത്തിലധികം രൂപയാണ്.

നെറ്റ്‌ഫ്ളിക്‌സിന്റെ കാലാവധി തീർന്നതായി ഒരു സന്ദേശം വൃദ്ധന് ലഭിച്ചു. ഈ സന്ദേശത്തിലെ ലിങ്കിൽ ക്ളിക്ക് ചെയ്‌തതോടെയാണ് പണം നഷ്‌ടമായത്. 499 രൂപയുടെ സബ്‌സ്‌ക്രിപ്‌ഷൻ ബാക്കിയാണെന്നും ഉടൻ പണം അടക്കാനുമായിരുന്നു വൃദ്ധന് ലഭിച്ച സന്ദേശം. വൃദ്ധൻ ലിങ്കിൽ ക്ലിക്ക് ചെയ്‌തതോടെ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു. വിവരങ്ങൾ നൽകിയതും പണം നഷ്‌ടമാകുകയായിരുന്നു. നെറ്റ്‌ഫ്ളിക്‌സ് ഇമെയിൽ സന്ദേശങ്ങളുടെ മാതൃകയിലെത്തിയ സന്ദേശം വ്യാജമാണെന്ന് 75കാരന് മനസിലായില്ല.

പണം നഷ്‌ടമായത് കണ്ട് 75കാരൻ നവംബർ 29ന് ജുഹു പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. 1.22 ലക്ഷം രൂപയാണ് ഇത്തരത്തിൽ വൃദ്ധന് നഷ്‌ടമായത്. സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പ് വ്യാപകമാണെന്ന് ബോധവത്കരണം നടക്കുന്നതിനാൽ സാങ്കേതിക വിദ്യാ പരിജ്ഞാനം കുറവുള‌ളവരെയാണ് തട്ടിപ്പുകാർ ഇപ്പോൾ ലക്ഷ്യമിടുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, NETFLIX, SUBSCRIPTION FRAUD, MONEY LOST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.