SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.51 AM IST

മെഷീന്റെ ശബ്ദം കാരണം ഉറങ്ങാനാവുന്നില്ല, ആശുപത്രിയിൽ അടുത്ത കിടക്കയിലെ രോഗിയുടെ വെന്റിലേറ്റർ ഓഫാക്കിയ 72 കാരി അറസ്റ്റിൽ 

ventilator

ബെർലിൻ : ആശുപത്രിയിൽ അടുത്ത കിടക്കയിലെ രോഗിയുടെ വെന്റിലേറ്റർ ഓഫാക്കിയതിന് 72 കാരി അറസ്റ്റിൽ. ജർമ്മനിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെന്റിലേറ്ററിൽ നിന്നും വരുന്ന ശബ്ദം ഉറക്കത്തിന് തടസമായതിനാലാണ് 72 കാരി മെഷീൻ ഓഫാക്കിയത്. ഇവർ രണ്ട് തവണ ഇത്തരത്തിൽ വെന്റിലേറ്റർ ഓഫാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ മാസം 29 ന് വൈകുന്നേരം ജർമ്മനിയുടെ തെക്ക്പടിഞ്ഞാറൻ നഗരമായ മാൻഹൈമിലാണ് സംഭവം.

ഇവർ ആദ്യം വെന്റിലേറ്റർ ഓഫാക്കിയപ്പോൾ ആവർത്തിക്കരുതെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിറ്റേ ദിവസവും ഇവർ ഇത്തരത്തിൽ വെന്റിലേറ്ററിന്റെ ബന്ധം വിച്ഛേദിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. 72 കാരിയായ സ്ത്രീയെ നരഹത്യ കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. അതേസമയം വെന്റിലേറ്ററിലായിരുന്ന രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർക്ക് ഇനിയും തീവ്രപരിചരണം ആവശ്യമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, VENTILATOR, VENTILATOR SOUND, GERMANY, ARRESTED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.