ക്ലാസിൽ കുട്ടികളുടെ മുന്നിൽ വച്ച് ഭോജ്പുരി ഗാനത്തിനൊപ്പം ചടുലമായ ചുവടുവയ്പ്പ് നടത്തിയ ടീച്ചറിനെ ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ പൊരിഞ്ഞ തല്ല്. ടീച്ചറിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് തർക്കം ചൂടുപിടിക്കുന്നത്. ക്യാമറയ്ക്ക് മുന്നിലാണ് അദ്ധ്യാപിക നൃത്തം ചെയ്തത്. കുട്ടികൾ കൈ ഉയർത്തി വീശിക്കാണിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയിൽ കാണാനാവും.
बचपन में ऐसी Teacher हमें क्यों नहीं मिली 🥲❤️ pic.twitter.com/DCmx6USvD1
— ज़िन्दगी गुलज़ार है ! (@Gulzar_sahab) December 2, 2022
എന്നാൽ അദ്ധ്യാപികയുടെ ഡാൻസ് വീഡിയോയെ ചിലർ നിശിതമായി വിമർശിക്കുകയാണ്. സിനിമകളിലെ ഐറ്റം ഡാൻസിനെ അനുസ്മരിപ്പിക്കും വിധമാണ് ടീച്ചർ ഡാൻസ് ചെയ്തതെന്നും, ഇവരെ ഉടൻ പിരിച്ചു വിടണമെന്നുമാണ് വിമർശകരുടെ ആവശ്യം. സനാതന ധർമ്മത്തിൽ ഗുരുക്കന്മാരോട് വളരെയധികം ബഹുമാനമുണ്ടെന്നും, ഇതുപോലെയുള്ള അദ്ധ്യാപകർ മാതൃകകളല്ലെന്നും ഇക്കൂട്ടർ പറയുന്നു. അതേസമയം തങ്ങൾ സ്‌കൂളിൽ പഠിച്ചപ്പോൾ ഇതു പോലെ ഒരു ടീച്ചറെ കിട്ടിയില്ലല്ലോ എന്ന വിഷമമാണ് കുറച്ചാളുകൾക്ക്. ടീച്ചറെ പ്രോത്സാഹിപ്പിച്ചു കൊണ്ടും നിരവധി പേർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്.