SignIn
Kerala Kaumudi Online
Thursday, 25 April 2024 4.43 AM IST

ഖത്തറിൽ കളി കാണാൻ പോകുന്നില്ലേ? എതാണ് ഇഷ്ട ടീമെന്ന് ചോദ്യം; കിടിലൻ മറുപടി നൽകി യൂസഫലി

yusufali

ലോകം മുഴുവൻ ഖത്തർ ലോകകപ്പിന്റെ ആവേശത്തിലാണ്. ഇപ്പോഴിതാ ലോകകപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് രസകരമായ മറുപടി നൽകിയിരിക്കുകയാണ് പ്രമുഖ വ്യവസായി എം എ യൂസഫലി. കളി കാണാറുണ്ടോയെന്ന ചോദ്യത്തിന് 'ഗോൾ അടിക്കുന്ന ഭാഗം മാത്രമേ കാണാറുള്ളൂ. ഞാൻ എന്റെ ടീമിനോട് പറയും, ഗോൾ അടിക്കുന്ന ഭാഗം മാത്രമെടുത്ത് കാണിക്കാൻ'- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഫൈനൽ കാണാൻ ഖത്തറിലേക്ക് പോകുമെന്നും യൂസഫലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏതാണ് ഇഷ്‌ട ടീമെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയത്. 'ഫൈനൽ കാണാൻ പോകണം. എല്ലാവരും എന്റെ ടീമാണ്. ഒരു ബിസിനസുകാരന് പക്ഷം ചേരാൻ പറ്റില്ല. മനസിലുള്ളത് തുറന്നുപറയാൻ പാടില്ല.

എന്റെ പേരക്കുട്ടികൾ എതാ ഫേവറേറ്റ് ടീമെന്ന് ചോദിക്കാറുണ്ട്. നിങ്ങൾക്കേതാണോ ഫേവറേറ്റ് അതാണ് എന്റെയും ഫേവറേറ്റ് എന്നാണ് പറയാറ്.'- യൂസഫലി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: M A YUSUFFALI, VIDEO, FIFA WORLD CUP QATAR 2022
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.