തിരുവനന്തപുരം: നടനും സംവിധായകനുമായ മധുമോഹൻ മരിച്ചു എന്ന തരത്തിൽ വ്യാജ പ്രചരണം. മരിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെ താരം രംഗത്തെത്തുകയായിരുന്നു. നിരവധി ഫോൺകോളുകൾ വന്നതോടെയാണ് അദ്ദേഹം ഈ വാർത്തയറിഞ്ഞത്.
വ്യാജ വാർത്തകൾ പബ്ലിസിറ്റിക്കുവേണ്ടി ആരോ പടച്ചുവിട്ടതാണെന്നും അതിന് പിന്നാലെ പോകാൻ തനിക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോൾ ചെന്നൈയിൽ ജോലിത്തിരക്കുകളിലാണെന്നും, ഇങ്ങനെ വാർത്തകൾ വന്നാൽ ആയുസ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം പറഞ്ഞു.