കൊല്ലം: സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ചാത്തന്നൂർ ചന്തമുക്ക് ഓമനവിലാസത്തിൽ ശ്രീജിത്ത് (20) ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് യുവാവിനെ പിടികൂടിയത്.
പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെയാണ് യുവാവ് പരിചയപ്പെട്ടത്. നിരവധി തവണ ഇയാൾ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം. നവംബർ 29ന് റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊളിഞ്ഞുകിടക്കുന്ന കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായി. തുടർന്ന് കുട്ടിയോട് കാര്യം അന്വേഷിക്കുകയായിരുന്നു.
പീഡന വിവരം അറിഞ്ഞയുടൻ കുടുംബം കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.