കൊച്ചി: ചലച്ചിത്ര പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെതിരെ കായൽ കയ്യേറ്റത്തിന് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. കൊച്ചി ബോൾഗാട്ടി പാലത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ താരം നിർമിച്ച വീടിനെ സംബന്ധിച്ചുള്ള കേസിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ നിർദേശം നൽകിയത്. കെട്ടിടം കായൽ നികത്തിയാണ് നിർമിച്ചത് എന്നാണ് ആരോപണം. വാദം പൂർത്തിയായി ഓഗസ്റ്റിൽ വിധി പറയാനായി മാറ്റിയ കേസിലായിരുന്നു വിജിലൻസ് ജഡ്‌ജി പി പി സെയ്തലവിയുടെ ഉത്തരവ്.
കായലിൽ നിന്ന് 100 മീറ്റർ മാത്രം അകലത്തിലാണ് വീട് നിർമിച്ചിട്ടുള്ളതെന്നാണ് എം ജി ശ്രീകുമാറിനെതിരെ 2017 ഡിസംബറിൽ നൽകിയ പരാതിയിലെ ആരോപണം. സ്ഥലത്തുണ്ടായിരുന്ന പഴയ വീട് വാങ്ങി പൊളിച്ച ശേഷം തത്സ്ഥാനത്ത് തന്നെ പുതിയ വീട് നിർമിക്കുകയായിരുന്നു. ഇത് തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണേോ എന്ന് പരിശോധിക്കാനാണ് കോടതി നിർദേശം നൽകിയത്