SignIn
Kerala Kaumudi Online
Friday, 19 April 2024 4.55 PM IST

ഈ നാളുകാർക്ക് ആശുപത്രി വാസം വേണ്ടിവരും,​ അനാവശ്യമായ രോഗചിന്തകളും മാനസിക ക്ലേശങ്ങളും പിടിപെടും

astro

അശ്വതി: ഗൃഹാരംഭ പ്രവർത്തനം, പാരിതോഷികലബ്ധി,ദേവാലയ ദർശനം, ഭൃത്യജനങ്ങളിൽ നിന്ന് സഹകരണം, യാത്രയിൽ അശ്രദ്ധമൂലം ധനനഷ്ടം, അതിഥി സൽക്കാര, പ്രമാണങ്ങളിലൊപ്പുവയ്ക്കൽ.

ഭരണി: കുടുംബത്തിൽ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ദൈവഭജനം അനിവാര്യമാകുന്നു. വിവാഹ കാര്യങ്ങളിൽ അനുകൂലമായ നടപടിയുണ്ടാകും.

കാർത്തിക: സാമ്പത്തിക പ്രതിസന്ധി, രോഗശല്യം, മേലധികാരിയിൽ നിന്ന് അതൃപ്തി, അനാവശ്യ യാത്ര, അഭിമാനക്ഷയം, ബന്ധുജനസമാഗമം, തൊഴിൽ പ്രശ്നം, കൃഷിനാശം.

രോഹിണി: ധാർമ്മികകാര്യങ്ങളിൽ സഹകരിക്കും. ഉല്ലാസയാത്ര, അധികാരപരിധി വർദ്ധിക്കുകയാൽ വിശ്രമസമയം കുറയും, ദാമ്പത്യസൗഖ്യം.

മകയിരം: നാഡി - രക്തദൂഷ്യങ്ങൾ പിടിപെടാനിടയുള്ളതിനാൽ ശ്രദ്ധിച്ച് ജീവിക്കണം. സംഗീത - സാഹിത്യ - സാംസ്കാരിക ചടങ്ങുകളിൽ സംബന്ധിക്കും.

തിരുവാതിര: ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും. നീർവാഴ്ച, വനവാസം, വളരെക്കാലമായി കണ്ടുമുട്ടാനാഗ്രഹിക്കുന്നവരെ യാദൃച്ഛികമായി കണ്ടുമുട്ടും.

പുണർതം: പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവമുണ്ടാകും. ഉദ്യോഗക്കയറ്റം, സർക്കാരിൽ നിന്ന് അനുകൂലമായ നടപടി, ഇഷ്ടസ്ഥലത്തേക്ക് മാറ്റം ലഭിക്കൽ.

പൂയം: കുടുംബത്തിൽ ഭാഗം വയ്ക്കുന്നത് നീട്ടിവയ്ക്കേണ്ടിവരും. അനാവശ്യ വ്യവഹാരം, ഉത്തരവാദിത്വം അന്യരെ ഏല്പിക്കുക വഴി അബദ്ധത്തിൽ ചെന്നുചാടും , ഭാഗ്യക്കുറി ലഭിക്കും.

ആയില്യം: സർക്കാരിൽ നിന്ന് ലഭിക്കേണ്ട വായ്പയ്ക്ക് താമസമുണ്ടാകും. ലഹരിപദാർത്ഥങ്ങളോട് വൈമുഖ്യം, പ്രേമം വിവാഹത്തിൽ കലാശിക്കൽ, അപകടങ്ങളിൽ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെടൽ.

മകം : കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം വന്നുചേരും.അഭിനയ സാദ്ധ്യത, സർക്കാരിൽ നിന്നോ അധികൃതസ്ഥാപനങ്ങളിൽ നിന്നോ നീതി ലഭിക്കും.

പൂരം : അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് വെറുതേ ചീത്തപേര് ഉണ്ടാകാതിരിക്കാൻ ശ്രദ്ധവേണം. ലഹരിപദാർത്ഥങ്ങളോട് താത്പര്യമുണ്ടാകും.

ഉത്രം : രോഗപീഡകൾ വർദ്ധിക്കാനിടയുള്ളതിനാൽ വിദഗ്ദ്ധ ചികിത്സ വേണ്ടിവരും. പരീക്ഷാദികളിൽ വിദ്യാർത്ഥികൾക്ക് വേണ്ടവിധം നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയില്ല.

അത്തം : വിദ്വൽ സദസുകളിൽ സജീവസാന്നിദ്ധ്യമുണ്ടാകും. സഹപ്രവർത്തകരുടെ പ്രശംസയും ബഹുമാന്യതയും ലഭിക്കും. വാഹനം വാങ്ങും.

ചിത്തിര : വിവേകവും വിദഗ്ദ്ധ പരിചയവും ഉള്ള വ്യക്തികളുടെ വിദഗ്ദ്ധോപദേശം സ്വീകരിക്കാതെ നടത്തുന്ന ഗൃഹനിർമ്മാണ പരിപാടികളിലും യന്ത്രത്തകരാറുമൂലമുള്ള പരിപാടികളിലും കഷ്ടപ്പെടുകയും ധനനഷ്ടം സംഭവിക്കുകയും ചെയ്യും.

ചോതി : സന്താനങ്ങളുടെ ഉദ്യോഗ വിദ്യാഭ്യാസ കാര്യങ്ങൾക്കായി ദൂരയാത്രയും അലച്ചിലും വേണ്ടിവരും. ഉന്നതവ്യക്തികളിൽനിന്ന് താത്കാലിക എതിർപ്പ് സമ്പാദിക്കാനിടയുണ്ട്.

വിശാഖം : എല്ലാ പ്രവർത്തനരംഗങ്ങളിലും ഉദാസീന മനോഭാവവും ഉത്സാഹക്കുറവുമുണ്ടാകും. വളരെക്കാലങ്ങൾക്കുശേഷം ഗുരുതുല്യരായവരെയും വളരെ വേണ്ടപ്പെട്ട വ്യക്തികളെയും കാണുവാനിടയാകും.

അനിഴം : കക്ഷിരാഷ്ട്രീയ പ്രവർത്തകർക്ക് അപവാദാരോപണങ്ങളും വിദേശത്ത് ജോലിയും ഉണ്ടാകും. ഭാഗ്യക്കുറി ലഭിക്കും. വിരുന്നുകാരുടെ ശല്യം ഉണ്ടാകും.

തൃക്കേട്ട : വാക്ക് മുഴുവൻ പാലിക്കാൻ കഴിയാതെ ഒാടിനടക്കും. കരാർ ജോലികളിൽനിന്ന് നഷ്ടം സംഭവിക്കാനിടയുണ്ട്. പിതൃതർപ്പണം നടത്തും.

മൂലം: അനാവശ്യമായി വാഗ്വാദങ്ങളിലിടപെട്ട് സുഹൃത് വിമർശനം സമ്പാദിക്കാനിടയുണ്ട്. തൊഴിൽ രംഗങ്ങളിൽ സമ്പത്ത് വർദ്ധിക്കും. സന്താനഭാഗ്യം കൈവരും.

പൂരാടം: ഉയർന്ന ദിക്കിൽ കയറുമ്പോൾ വീഴ്ച സംഭവിക്കാനിടയുണ്ട്. അപവാദങ്ങൾക്കെതിരെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തും.

ഉത്രാടം: അദ്ധ്വാനഭാരത്താൽ ദേഹത്തിന് ക്ഷീണം ബാധിക്കും. ആയുർവേദ ചികിത്സ വേണ്ടി വന്നേക്കാം. ഭാര്യാ - ഭർത്തൃ ഐക്യതകൾ കൂടിവരും. ഗൃഹത്തിൽ ഐക്യതയും സമാധാനവും ഉണ്ടാകും. വിശ്വാസവഞ്ചനയിൽ ഏർപ്പെടാതെ നോക്കേണ്ടതാണ്.

തിരുവോണം : ബന്ധുജനങ്ങളോടൊപ്പം പുണ്യതീർത്ഥസ്നാനം നടത്തുവാനിടവരും. തെറ്റ് ചെയ്യുന്ന കൂട്ടുകാരെ അകറ്റി നിറുത്തുന്നത് നന്നായിരിക്കും.

അവിട്ടം : സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. അനാവശ്യ വാഗ്‌ദാനങ്ങൾക്ക് പോകാതിരിക്കുകയാണ് അഭികാമ്യം.

ചതയം : അനാവശ്യമായ രോഗചിന്തകളും മാനസിക ക്ളേശങ്ങളും പിടിപെടും. യാത്രക്കാരിൽനിന്ന് ശല്യമുണ്ടാകും.

പുരൂരുട്ടാതി : ആത്മീയ ആദ്ധ്യാത്മിക പരിപാടികളിൽ പങ്കെടുക്കും. കൃത്യനിഷ്ഠ പാലിക്കാൻ ശ്രമിക്കും. നിദ്രാ ഭംഗം അനുഭവപ്പെടും.

ഉതൃട്ടാതി : ആഡംബര വസ്തുക്കൾക്കും സൗന്ദര്യ വർദധക സാമഗ്രികൾക്കും നല്ല തുക ചെലവഴിക്കും. നിർമ്മിതിയിനത്തിൽ സർക്കാരിൽനിന്ന് നടപടികളുണ്ടാകാൻ സാധ്യത.

രേവതി : ആശുപത്രിവാസം വേണ്ടിവരും. പുതിയ നല്ല സുഹൃത്തുക്കളെയും അഭ്യുദയാകാംക്ഷികളെയും ലഭിക്കും. പ്രശസ്തി വർദ്ധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.