തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ രുചി ഫെസ്റ്റ് സംഘടിപ്പിച്ചു. നവോത്ഥാൻ കാൻസർ ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. എലിസബത്ത് ആന്റണി ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് വനിതാവേദി പ്രസിഡന്റ് സുനിത എസ്. ജോർജ് അദ്ധ്യക്ഷയായി. നടനും അവതാരകനുമായ എൻ.കെ. കിഷോർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്. നായർ, സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം.എസ്, ജനറൽ സെക്രട്ടറി കെ. ബിനോദ്, വി. ഉമൈബ, റോസമ്മ ഐസക്, എൻ. റീജ, ശില്പ, ഗായത്രി, ഷാനി എം.എസ്, ഭാഗ്യതാര എം.ജി, അജിതകുമാരി, ലിനി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |