തലശ്ശേരി: 100 ഗ്രാം ബ്രൗൺ ഷുഗറും 50 ഗ്രാം കറുപ്പുമായി മൂന്നു പേർ പിടിയിൽ. ഇന്നലെ രാവിലെ 8.30 ഓടെ റെയിൽവേ എയ്ഡ് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് തലശ്ശേരി സ്വദേശി യൂനിസ് (32), ഭാര്യ റഷീദ, എടക്കാട് സ്വദേശി സുജീഷ് (33) എന്നിവർ പിടിയിലായത്. പ്രിൻസിപ്പൽ എസ്.ഐ സി. ജയനും എ.എസ്.പിയുടെ സ്പെഷ്യൽ സംഘവും ലഹരിവിരുദ്ധ സേനയുമാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. പരിശോധനയ്ക്കിടെ റഷീദ ബോധരഹിതയായി. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂനിസിന്റെയും സുജീഷിന്റെയും ബാഗിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. റഷീദയിൽ നിന്ന് 50,000 രൂപയും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരി വിപണനവുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |