SignIn
Kerala Kaumudi Online
Thursday, 25 April 2024 4.55 AM IST

രാജ്യാന്തര പഠന സംഘം നഗരം സന്ദർശിച്ചു

can
കാൻ ആലപ്പി തയ്യാറാക്കിയ പഠന റിപ്പോർട്ട് രാജ്യാന്തര പഠനസംഘവും നഗരസഭാ ജനപ്രതിനിധികളും ചേർന്ന് പ്രകാശനം ചെയ്യുന്നു

ആലപ്പുഴ: ശുചിത്വ പദ്ധതികൾ വിലയിരുത്തുന്നതിനും നഗരത്തിലെ ഫീക്കൽ സ്ലഡ്ജ് മാനേജ്മന്റ് പ്രവർത്തനങ്ങളിലെ അപര്യാപ്തതകൾ കണ്ടെത്തുന്നതിനും പരിഹാര മാർഗങ്ങൾ ആവിഷ്‌കരിക്കുന്നതിനുമായി സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുക്കുന്നതിന് ഇംഗ്ലണ്ട്, എത്യോപ്യ, ഘാന, ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 22 അംഗ പഠന സംഘം ആലപ്പുഴയിലെത്തി. 'ടുവെഡ്‌സ് ബ്രൗൺ ഗോൾഡ്' പ്രോജക്റ്റിന്റെ ഭാഗമായി ആലിശേരിയിലെ ഏറോബിക് യൂണിറ്റ്, ഹരിതകർമ്മ സേനയുടെ മെറ്റീറിയൽ കളക്ഷൻ ഫെസിലിറ്റി, കിലയും ഐ.ഐ.ടി ബോംബെയും സംയുക്തമായി ചാത്തനാട് നടപ്പിലാക്കിയ വികേന്ദ്രീകൃത ദ്രവമലിന്യ സംസ്‌കരണ പ്ലാന്റ് - ഡീ വാട്‌സ് എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു. നഗരസഭ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃത ശുചിത്വ
പരിപാടികളിലും നഗരശുചിത്വത്തിലും സംഘം സംതൃപ്തി രേഖപ്പെടുത്തി.

ശില്പശാലയുടെ ഭാഗമായി പഠന സംഘം വിവിധ മേഖലകളിലെ പ്രമുഖരുമായി ആശയവിനിമയവും നടത്തി. ഐ.ഡി.എസ് പ്രൊഫസർ ലൈല മേത്തയാണ് പഠന സംഘത്തിന് നേതൃത്വം നൽകുന്നത്.
നിർമ്മല ഭവനം നിർമല നഗരം 2.0 അഴകോടെ ആലപ്പുഴ കാമ്പയിൻ, ഹരിതകർമ്മ സേന, എയറോബിക് യൂണിറ്റുകൾ , ശുചിത്വ സർവ്വെ എന്നിവയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി കാൻ ആലപ്പി തയ്യാറാക്കിയ പഠന റിപ്പോർട്ടും ചടങ്ങിൽ പ്രകാശനം ചെയ്തു.
നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് മുഖ്യാതിഥിയായി. വൈസ് ചെയർമാൻ പിഎസ്എം.ഹുസൈൻ, പാർലമെന്ററി പാർട്ടി ലീഡർ എംആർ.പ്രേം, സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ്, ഹരിത കേരളം മിഷൻ കോർഡിനേറ്റർ രാജേഷ്, അമൃത് കോർഡിനേറ്റർ ജയശ്രീ , പ്രൊഫ.എൻ.സി.നാരായണൻ (ഐ.ഐ.ടി മുംബെ), കാൻആലപ്പി കോർഡിനേറ്റർ രോഹിത് ജോസഫ്, നഗരസഭാ ക്ലർക്ക് ഗിരീഷ്, ജെഎച്ച്‌ഐ ടെൻഷി സെബാസ്റ്റ്യൻ, ഹരിത കർമ സേന കോർഡിനേറ്റർ രാജേഷ്, പൊല്യൂഷ്യൻ കൺട്രോൾ ബോർഡ് പ്രതിനിധി അനിഗർ, ശുചിത്വ മിഷൻ കോർഡിനേറ്റർ അഖിൽ, കാൻ ആലപ്പി പ്രവർത്തകർ തുടങ്ങിയർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.