അഞ്ചൽ: അകക്കണ്ണിന്റെ വെളിച്ചത്തിലാണ് ജോൺ പണിക്കർ കലോത്സവ നഗരിയിലെത്തിയത്. അനുകരണകലയിൽ മികവുകാട്ടി എ ഗ്രേഡ് സ്വന്തമാക്കിയാണ് മടക്കം. കുണ്ടറ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസിലെ പ്ളസ് ടു വിദ്യാർത്ഥിയായ ജോൺ പണിക്കറിന് ജന്മാ കാഴ്ചയില്ല. വോയിസ് റെക്കോർഡർ കേട്ടാണ് സ്കൂൾ പഠനവും മിമിക്രി പഠനവും. വേദിയിൽ സിനിമാ നടന്മാരുടെയും പക്ഷികളുടെയുമൊക്കെ ശബ്ദം അവതരിപ്പിച്ചാണ് ഹയർ സെക്കൻഡറി വിഭാഗം മിമിക്രിയിൽ മികവുകാട്ടിയത്. അറിയപ്പെടുന്ന മിമിക്രി കലാകാരനാകണമെന്നാണ് ജോൺ പണിക്കറുടെ മോഹം. തമിഴ് സൂപ്പർസ്റ്റാർ വിജയ് തന്റെ ഇഷ്ട നായകനാണെന്നും അദ്ദേഹത്തെ അടുത്ത് ചേർത്തുനിറുത്തകയാണ് എക്കാലത്തെയും വലിയ ആഗ്രഹമെന്നും ജോൺ പണിക്കർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |