SignIn
Kerala Kaumudi Online
Friday, 19 April 2024 9.33 AM IST

യു.പി.ഐയിൽ ഇടിവ്

upi

ന്യൂഡൽഹി: കഴിഞ്ഞമാസങ്ങളിൽ മികച്ച വർദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു. 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി. ഒക്‌ടോബറിൽ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു; കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം.

മൊത്തം ഇടപാടുകളുടെ എണ്ണം ഒക്‌ടോബറിലെ 730.5 കോടിയിൽ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തിൽ 55 ശതമാനം വർദ്ധനയുണ്ട്.

ആഘോഷക്കുതിപ്പ്

ദീപാവലി,​ ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്‌ടോബറിൽ ഇടപാടുകളും മൂല്യവും കൂടിയതെന്ന് വിലയിരുത്തപ്പെടുന്നു. സെപ്തംബറിൽ ഇടപാടുകൾ 678 കോടിയും മൂല്യം 11.16 ലക്ഷം കോടി രൂപയും ആയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, UPI, PAYMENTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.