SignIn
Kerala Kaumudi Online
Saturday, 20 April 2024 4.22 AM IST

ഡോ.എസ്.കെ. സനിൽ കെ.എസ്.എഫ്.ഇ എം.ഡി

ksfe

തൃശൂർ: കെ.എസ്.എഫ്.ഇയുടെ മാനേജിംഗ് ഡയറക്‌ടറായി ഡോ.എസ്.കെ.സനിൽ ചുമതലയേറ്റു. കെ.എസ്.എഫ്.ഇയിൽ ജനറൽ മാനേജരായി പ്രവർത്തിക്കുകയായിരുന്നു. ബാങ്കിംഗ് മേഖലയിൽ ഉൾപ്പെടെ 29 വർഷത്തെ പരിചയസമ്പത്തുള്ള ഡോ.എസ്.കെ.സനിൽ കൺസ്യൂമർഫെഡ്, മാർക്കറ്റ്‌ഫെഡ് എന്നിവയുടെ മാനേജിംഗ് ഡയറക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പുതുക്കളം സ്വദേശിയായ ഡോ.സനിൽ കേരളത്തിലെ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പഠനത്തിന് ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. കോഴിക്കോട് ഐ.ഐ.എമ്മിൽ നിന്ന് സ്‌ട്രാറ്റജിക് മാനേജ്‌മെന്റിൽ പി.ജി., മുംബയ് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസിൽ നിന്ന് സി.എ.ഐ.ഐ.ബി എന്നിവയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

എം.ബി.എ., മാർക്കറ്റിംഗ് മാനേജ്‌മെന്റിൽ പി.ജി ഡിപ്ളോമ എന്നിവയും നേടിയിട്ടുണ്ട്. സാമ്പത്തികരംഗം, സഹകരണം, എച്ച്.ആർ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ പ്രമുഖ ജേർണലുകളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഐ.ഐ.എം ഡയറക്‌ടറായിരുന്ന ദെബാഷിഷ് ചാറ്റർജി എഡിറ്റ് ചെയ്‌ത ബ്ളൂംസ്‌ബറി പബ്ളിക്കേഷൻസിന്റെ 'ലെറ്റ്‌സ് ലേൺ" എന്ന പുസ്‌തകത്തിലെ ശ്രദ്ധേയലേഖനങ്ങളിൽ ഒന്നിന്റെ കർത്താവും ഡോ.എസ്.കെ.സനിലാണ്. അദ്ദേഹത്തിന് കെ.എസ്.എഫ്.ഇയിലെ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും ചേർന്ന് സ്വീകരണം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KSFE, KSFE MD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.