SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.25 PM IST

സമരം തീർന്നിട്ടും മുറുമുറുപ്പ്

agriculture

തൃശൂർ : താത്കാലിക വെടിനിറുത്തലുണ്ടായെങ്കിലും കാർഷിക സർവകലാശാലയിൽ സി.പി.എം അനുകൂല സംഘടനയിൽ മുറുമുറുപ്പ് തുടരുന്നു. എൽ.ഡി.എഫ് സർക്കാർ ഭരിക്കുമ്പോൾ ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ യൂണിയന് ഇത്രയേറെ അവഗണന നേരിടേണ്ടി വരുന്നതിലാണ് അംഗങ്ങൾക്ക് അനിഷ്ടം.

51 ദിവസമാണ് തുടർച്ചയായി സി.പി.എം അനുകൂല സംഘടന സർവകലാശാല ആസ്ഥാനത്ത് സമരം നടത്തിയത്. പാർട്ടി നേതാക്കളെ വരെ ഉൾപ്പെടുത്തി സമര സമിതി രൂപീകരിച്ചു. വിഷയത്തിൽ പാർട്ടിയുടെ ഭാഗത്ത് നിന്നും പ്രശ്‌നം ഒത്തുതീർക്കാൻ ശക്തമായ സമർദ്ദവുമുണ്ടായില്ല. ഉറപ്പുതന്ന തീരുമാനങ്ങളിൽ ഉത്തരവ് അടുത്ത ദിവസങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷയാണ് യൂണിയനുള്ളത്. തീരുമാനങ്ങൾ വൈകിയാൽ വീണ്ടും സമരത്തിനിറങ്ങുമെന്ന് യൂണിയൻ നേതാക്കൾ പറയുന്നുണ്ടെങ്കിലും ജീവനക്കാരുടെ പിന്തുണ എത്രത്തോളം ലഭിക്കുമെന്ന കാര്യത്തിലും സംശയമുണ്ട്. സർവകലാശാലയിൽ സി.പി.എം യൂണിയന് മേൽക്കൈയുണ്ടാകാതിരിക്കാനുള്ള സി.പി.ഐയുടെ നീക്കങ്ങളാണ് പ്രശ്‌നം നീണ്ടുപോകാനിടയാക്കിയതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

വാളോങ്ങിയത് സെക്രട്ടറിക്ക് നേരെ

രമ്യ ഹരിദാസ് എം.പിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിനാണ് സംഘടനാ ജനറൽ സെക്രട്ടറി ഡെന്നിക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ യൂണിയനെ മാത്രമല്ല സംഘടനയെ ഒന്നടങ്കം ലക്ഷ്യം വച്ചാണ് സ്ഥലം മാറ്റമെന്നാണ് യൂണിയനംഗങ്ങളുടെ ആക്ഷേപം. യൂണിയന് കീഴിൽ സംരക്ഷണം ലഭിച്ചില്ലെങ്കിൽ യൂണിയനോടുള്ള വിശ്വാസം നഷ്ടപ്പെടും. ഇതിൽ നിന്ന് മുതലെടുക്കാമെന്ന കണക്കുകൂട്ടലും സി.പി.ഐ യൂണിയനുണ്ടെന്നാണ് അംഗങ്ങളുടെ ആക്ഷേപം. സമരം നടക്കുന്നതിനിടയിൽ പോലും പ്രൊ വൈസ് ചാൻസലർ കൂടിയായ മന്ത്രി ജില്ലയിലെത്തിയിട്ട് പോലും പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചില്ല.

അംഗീകരിച്ചത്

സംഘടനാ ജനറൽ സെക്രട്ടറിക്കെതിരെ മുൻ വൈസ് ചാൻസലർ എടുത്ത തരം താഴ്ത്തൽ നടപടി മരവിപ്പിച്ച് ഉത്തരവ്
അനദ്ധ്യാപകരുടെ അന്യായമായ എല്ലാ സ്ഥലം മാറ്റവും പുന:പരിശോധിക്കും
തൊഴിലാളികളുടെ നിയമനം ഹൈക്കോടതി വിധിക്ക് അനുസരിച്ച് നടപ്പിലാക്കും
സമരത്തിന്റെ ഭാഗമായി ജീവനക്കാർക്കും അദ്ധ്യാപകർക്കും തൊഴിലാളികൾക്കുമെതിരെയുള്ള എല്ലാ അച്ചടക്ക നടപടികളും പിൻവലിക്കും

തീരുമാനം ആകാത്തവ

രജിസ്ട്രാറെ മാറ്റണം
ഭരണ സമിതി പുന:സംഘടന
ഉപസമിതികൾ രൂപീകരണം

സമരത്തിൽ ഉണ്ടായിരുന്ന സംഘടനകൾ

കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഫെഡറേഷൻ ഓഫ് യൂണി. ടീച്ചേഴ്‌സ് അസോസിയേഷൻ, ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ, സമരസഹായ സമിതി, ജനാധിപത്യ സംരക്ഷണ സമിതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.