SignIn
Kerala Kaumudi Online
Friday, 29 March 2024 12.17 PM IST

ജപ്പാൻ ജഗജില്ലികളല്ലേ !

japan

ഗ്രൂപ്പ് റൗണ്ടിൽ രണ്ട് മുൻ ലോക ചാമ്പ്യന്മാരെ അടിച്ചിട്ട് ജപ്പാൻ

സ്പെയിനെതിരായ വിജയം 2-1ന്

ദോഹ : കളി ജയിക്കാൻ കൂടുതൽ സമയം പന്ത് കാൽവശം വയ്ക്കണമെന്നോ, കൂടുതൽ ഷോട്ടുകൾ അടിക്കണമെന്നോ ഇല്ല. കിട്ടുന്ന അവസരത്തിൽ എതിരാളിയു‌ടെ വലകുലുക്കിയാൽ മതി !. ഇതാണ് കളിക്കളത്തിലെ ജപ്പാന്റെ തന്ത്രം.

ഈ ലോകകപ്പിൽ അവർ ജയിച്ച രണ്ട് മത്സരങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാൽ മതി അവരുടെ വിജയതന്ത്രം പിടികിട്ടാൻ. ആദ്യ മത്സരത്തിൽ ജർമ്മനിയെ തോൽപ്പിച്ചത് 2-1ന്. മത്സരത്തിന്റെ 74ശതമാനം സമയവും പന്ത് ജർമ്മനിക്കാരുടെ കാലുകളിലായിരുന്നു. ജപ്പാന് പൊസഷൻ വെറും 26ശതമാനവും. ജർമ്മനി ലക്ഷ്യത്തിലേക്ക് തൊടുത്തത് ഒൻപത് ഷോട്ടുകൾ. അതിൽ ഗോളായത് ഒന്നുമാത്രം. ജപ്പാൻ നാലേനാലു ഷോട്ടേ തൊടുത്തുള്ളൂ. അതിൽ രണ്ടെണ്ണം വലതുളച്ചു.

കഴിഞ്ഞ രാത്രി സ്പെയ്നിനോട് പുറത്തെടുത്തതും ഇതേ തന്ത്രമായിരുന്നു. ജപ്പാന്റെ ബാൾ പൊസഷൻ 17ശതമാനവും സ്പെയ്നിന്റേത് 83 ശതമാനവും. സ്പെയ്ൻ അഞ്ചു ഷോട്ട് തൊടുത്തപ്പോൾ ജപ്പാൻ മൂന്നെണ്ണം.എന്നിട്ടും കളി ജപ്പാൻ 2-1ന് ജയിച്ചു. 57ശതമാനത്തോളം പൊസഷൻ ഉണ്ടായിരുന്നിട്ടും കോസ്റ്റാറിക്കയോട് ഒരു ഗോളിന് തോൽക്കേണ്ടിവന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

ആദ്യം ഗോൾ വഴങ്ങിയാലും എതിരാളിയുടെ ശ്രദ്ധ അൽപ്പം പാളുന്നിടത്ത് അതിവേഗത്തിൽ ഗോളുകൾ തിരിച്ചടിക്കുകയും പിന്നീട് പ്രതിരോധത്തിൽ പാറപോലെ ഉറച്ചുനിൽക്കുകയുമാണ് ജപ്പാന്റെ രീതി. സ്പെയ്നിനിൽ നിന്നും തുടക്കത്തിൽ ഗോൾ വഴങ്ങിയെങ്കിലും അവർ തങ്ങളുടെ നിമിഷങ്ങൾക്കായി കാത്തുനിന്നു. ലീഡ് നേടിയശേഷം സ്പെയ്നിന്റെ മുന്നേറ്റങ്ങളെ കൂട്ടായി തകർത്തു.അതിൽ ജർമ്മനിയെ കരയിച്ച ഗോളി ഗോണ്ടയുടെ പ്രകടനം എടുത്തുപറയണം.നിരവധി മിന്നുന്ന സേവുകളാണ് ഗോണ്ട സ്പെയ്നെതിരെയും പുറത്തെ‌ടുത്തത്.

ഗോളുകൾ ഇങ്ങനെ

0-1

11-ാം മിനിട്ട്

ആൽവാരോ മൊറാട്ട

വലതുവിംഗിൽ നിന്ന് സീസാർ അത്പെല്ലിക്യുവേറ്റ നൽകിയ കണിശതയുള്ള ക്രോസ് മികച്ച ഹെഡറിലൂടെയാണ് മൊറാട്ട വലയിലാക്കിയത്.

1-1

48-ാം മിനിട്ട്

റിറ്റ്സു ഡുവോൻ

സ്പനിഷ് ഗോളി ഉനേയ് സിമോൺ തട്ടികയകറ്റിയ ഒരു പന്ത് പി‌ടിച്ചെടുത്ത് ഇറ്റോ നൽകിയ പാസ് വീണ്ടും സിമോണിന്റെ കൈയിൽ തട്ടി വലയ്ക്ക് അകത്തേക്ക് കയറുയായിരുന്നു.

2-2

51-ാം മിനിട്ട്

ആവോ തനാക്ക

വിവാദത്തിന്റെ അകമ്പടിയുള്ള ഗോൾ. മിറ്റോമ സൈഡ്ലൈനിൽ നിന്ന് തിരിച്ചുനൽകിയ പന്ത് തനാക്ക വലയിലാക്കി.

1

2002ന് ശേഷം ജപ്പാൻ ഗ്രൂപ്പ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുന്നത് ഇതാദ്യം.

2

തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ജപ്പാൻ പ്രീ ക്വാർട്ടറിലെത്തുന്നത് ആദ്യം.

3

ഒരു ലോകകപ്പിൽ രണ്ട് മത്സരങ്ങളുടെ പകുതിസമയത്ത് പിന്നിട്ടുനിന്ന ശേഷം വിജയം കാണുന്ന മൂന്നാമത്തെ ടീമാണ് ജപ്പാൻ.1938ൽ ബ്രസീലും 70ൽ ജർമ്മനിയും ഇത്തരത്തിൽ വിജയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, JAPAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.